പാക്കിസ്ഥാന്‍ ഒരു മത്സരമെങ്കിലും ഇംഗ്ലണ്ടില്‍ ജയിച്ചാല്‍ അത് അത്ഭുതം

ഇംഗ്ലണ്ടില്‍ ഒരു മത്സരമെങ്കിലും പാക്കിസ്ഥാന്‍ വിജയിച്ചാല്‍ അത് അത്ഭുതമെന്ന് കരുതണമെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുന്‍ താരം സയ്യദ് അജ്മല്‍. മൂന്ന് ടെസ്റ്റിലും മൂന്ന് ടി20യിലുമാണ് പാക്കിസ്ഥാന്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

പാക്കിസ്ഥാനിലെ കോവിഡ് സാഹചര്യങ്ങള്‍ കാരണം ടീമിന് പാക്കിസ്ഥാനില്‍ പരിശീലനം നടത്തുവാനായിരുന്നില്ല. അതിനാല്‍ തന്നെ ടീം ഇംഗ്ലണ്ടിലേക്ക് നേരത്തെ തന്നെ യാത്രയാകുകയായിരുന്നു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി ടീമിലെ താരങ്ങള്‍ക്ക് അധികം പരിചയമില്ലെന്നത് തന്നെയാണ് പാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രശ്നമെന്നും അജ്മല്‍ വ്യക്തമാക്കി.

പരമ്പര വിജയിക്കുന്നത് പോയിട്ട് ഒരു മത്സരം പോലും ജയിക്കുന്നത് പാക്കിസ്ഥാന് പ്രയാസകരമായ കാര്യമാണെന്നാണ് മുന്‍ താരം പറഞ്ഞത്. ഒരു പാക്കിസ്ഥാനി എന്ന നിലയില്‍ ടീം മികച്ച പ്രകടനം പുറത്തെടുക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുക മാത്രമാണ് ഇനി ചെയ്യാനുള്ളതെന്നും അജ്മല്‍ വ്യക്തമാക്കി.

Previous articleരണ്ടാം ഇന്നിംഗ്സില്‍ മികച്ച കൂട്ടുകെട്ടുമായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍, കൂട്ടുകെട്ട് തകര്‍ത്ത് റോസ്ടണ്‍ ചേസ്
Next articleഡീനി ഡബിൾ!! റിലഗേഷൻ പോരിൽ വാറ്റ്ഫോർഡിന് ആശ്വാസം!!