ഇംഗ്ലണ്ട് ലോക ഒന്നാം നമ്പറിലേക്കുള്ള ശരിയായ പാതയില്‍

ഇംഗ്ലണ്ട് ടെസ്റ്റിലെ ലോക ഒന്നാം നമ്പര്‍ ടീമാകുവാനുള്ള ശരിയായ ദിശയിലാണ് പോകുന്നതെന്ന് പറഞ്ഞ് ഇംഗ്ലണ്ട് ബാറ്റിംഗ് കോച്ച് ജോനാഥന്‍ ട്രോട്ട്. നിലവില്‍ മൂന്നാം നമ്പറിലുള്ള ടീം വിന്‍ഡീസിനെതിരെയുള്ളു പരമ്പരയില്‍ ആദ്യ മത്സരം പരാജയപ്പെട്ടുവെങ്കിലും പിന്നീട് പരമ്പര സ്വന്തമാക്കി. പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റ് വിജയിച്ച ടീം പരമ്പര സ്വന്തമാക്കുവാന്‍ മുന്‍തൂക്കം നേടിയിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ 2011ല്‍ ലോക ഒന്നാം റാങ്കിലെത്തിയ ടീമിലെ മൂന്നാം നമ്പര്‍ സ്ഥാനം അലങ്കരിച്ച താരമായിരുന്നു ജോനാഥന്‍ ട്രോട്ട്. താന്‍ അന്ന് കളിച്ച ടീമും ഇന്ന് ജോ റൂട്ടിന്റെ ടീമും തമ്മില്‍ ഏറെ വ്യത്യാസമുണ്ടെന്നാണ് ട്രോട്ട് പറയുന്നത്. 2011ല്‍ ആഷസ് വിജയിക്കുകയും ലോക ഒന്നാം നമ്പര്‍ സ്ഥാനം നേടിയ ടീമിലെ അംഗങ്ങള്‍ക്ക് കൂടുതല്‍ മത്സര പരിചയമുണ്ടായിരുന്നുവെന്ന് ട്രോട്ട് പറഞ്ഞു.

അത്തരം ടീമില്‍ കളിക്കുവാനായത് ഭാഗ്യമാണെന്നാണ് താന്‍ കരുതുന്നത്. ടീമിലെ ഒട്ടുമുക്കാല്‍ താരങ്ങളും നൂറിലധികം ടെസ്റ്റ് മത്സരം കളിച്ചൊരു ടീമായിരുന്നു അതെന്നും ട്രോട്ട് വ്യക്തമാക്കി. ഇപ്പോളത്തെ നിര വളരെ മികച്ച താരങ്ങളാണെന്നും അവര്‍ ലോക ഒന്നാം നമ്പറിലേക്കുള്ള ശരിയായ കാല്‍വയ്പുകളാണ് നടത്തുന്നതെന്നും ജോനാഥന്‍ ട്രോട്ട് അഭിപ്രായപ്പെട്ടു.

Previous article“ഇനിയും മുന്നോട്ട് പോകണം എങ്കിൽ ടീം മെച്ചപ്പെടുത്തണം” – ഒലെ
Next articleവെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി കളി നിര്‍ത്തുന്നത് താരങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി, അത് അമ്പയര്‍മാരുടെ ശരിയായ തീരുമാനം