വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി കളി നിര്‍ത്തുന്നത് താരങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി, അത് അമ്പയര്‍മാരുടെ ശരിയായ തീരുമാനം

- Advertisement -

ക്രിക്കറ്റ് ആരാധകര്‍ക്ക് അസന്തുഷ്ടി നല്‍കുന്ന കാര്യമാണെങ്കിലും വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുവാനുള്ള തീരുമാനം അമ്പയര്‍മാര്‍ എടുക്കുന്നത് ഉചിതമായ തീരുമാനം ആണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് താരം സാക്ക് ക്രോളി. ഇരുണ്ട് മൂടിയ സാഹചര്യത്തില്‍ ഒരു താരമോ അമ്പയറോ പന്ത് കൊണ്ട് പരിക്കേല്‍ക്കുവാനുള്ള സാഹചര്യമുണ്ടെന്ന് താരം പറഞ്ഞു. ഇത്തരത്തില്‍ കളി തടസ്സപ്പെടുന്നത് അരോചകമായ കാര്യമാണ് പക്ഷേ സുരക്ഷയെ കരുതി അത് ശരിയായ തീരുമാനം എന്ന് വേണം വിലയിരുത്താനാകുന്നതെന്ന് സാക്ക് ക്രോളി പറഞ്ഞു.

വൈകുന്നേരം 4.45ന് താരങ്ങളോട് കളി മതിയാക്കുവാന്‍ ആവശ്യപ്പെട്ട അമ്പയര്‍മാരുടെ തീരുമാനം ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഈ തീരുമാനം കൈക്കൊണ്ട അമ്പയര്‍മാരുടെ ഭാഗത്ത് നിന്നും ചിന്തിക്കണമെന്നാണ് സാക്ക് ക്രോളിയുടെ ആവശ്യം.

Advertisement