“ഇനിയും മുന്നോട്ട് പോകണം എങ്കിൽ ടീം മെച്ചപ്പെടുത്തണം” – ഒലെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഇന്നലെ യൂറോപ്പ ലീഗിൽ സെമിയിൽ പരാജയപ്പെ ശേഷം സംസാരിക്കുകയായിരുന്നു ഒലെ. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡ് മെച്ചപ്പെടുത്തണം എന്ന് ഒലെ പറഞ്ഞു. ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ഇത് പ്രതീക്ഷിക്കുന്നതായി ക്ലബ് ബോർഡിന് ഒലെ സൂചന നൽകി. ടീം ഈ സീസണിൽ എത്തിയതിനും മുകളിൽ പോകണം എങ്കിൽ പുതിയ സൈനിംഗ്സ് വന്നേ പറ്റൂ എന്ന് ഒലെ പറഞ്ഞു.

ഒരു വൻ സൈനിംഗ് വേണം എന്നല്ല പറയുന്നത് എന്നും ഏതൊക്കെ മേഖലയിൽ മെച്ചപ്പെടാനുണ്ടോ ആ സ്ഥാനങ്ങളിൽ ഒക്കെ ടീമിനെ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകണം എന്നും ഒലെ പറഞ്ഞു. സാഞ്ചോയുടെ ട്രാൻസ്ഫറിനെ കുറിച്ച് താൻ സംസാരിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഇലവന് അപ്പുറം ഒരു നല്ല സ്ക്വാഡ് ഇല്ലാത്തത് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ എഫ് എ കപ്പ് സെമിയിലും യൂറോപ്പ സെമിയിലും ചതിച്ചത്. പകരം ഇറക്കാൻ നല്ല കളിക്കാർ ഇല്ലാത്തത് കൊണ്ട് തന്നെ ആദ്യ ഇലവനിലെ താരങ്ങൾ ഒരുപാട് കളിക്കേണ്ടി വന്ന് തളർന്നത് യുണൈറ്റഡിന് സീസൺ അവസാനം വലിയ പ്രശ്നങ്ങൾ തന്നെ നൽകിയിരുന്നു. സെന്റർ ബാക്ക്, ലെഫ്റ്റ് ബാക്ക്, ഡിഫൻസീവ് മിഡ്, സ്ട്രൈക്കർ, റൈറ്റ് വിങ്ങർ തുടങ്ങി അനേകം പൊസിഷനുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ താരങ്ങളെ നോക്കുകയാണ്.