ലീഗ് കപ്പിൽ ഇത്തവണ സെമി ഫൈനൽ രണ്ടു പാദമായി തന്നെ നടക്കും

89728ff107cb21e55a2291f167d49a61y29udgvudhnlyxjjagfwaswxnji2mjc4mtgz 2.59404588

ഇംഗ്ലണ്ടിലെ ലീഗ് കപ്പ് സെമി ഫൈനൽ ഇത്തവണ മുതൽ വീണ്ടും രണ്ട് പാദമായി നടക്കും. കഴിഞ്ഞ തവണ കൊറോണ കാരണം ഒരു പാദമായി മാത്രമായിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്. വീണ്ടും സെമി ഫൈനൽ പഴയതു പോലെയാക്കാൻ എഫ് എ തീരുമാനിച്ചു. ഇത്തവണ പതിവു പോലെ ഫൈനൽ ഫെബ്രുവരിയിൽ തന്നെ നടത്താനും തീരുമാനമായി. 1960ൽ ലീഗ് കപ്പ് ആരംഭിച്ചത് മുതൽ സെമി ഫൈനലുകൾ രണ്ട് പാദങ്ങളായായിരുന്നു നടന്നിരുന്നത്. കഴിഞ്ഞ സീസൺ മാത്രമാണ് അതിൽ നിന്ന് മാറിയത്.

Previous article“കിരീടം നോക്കുകയാണെങ്കിൽ തന്നെക്കാൾ മുന്നിൽ ആരുമില്ല” ബാലൻ ഡി ഓറിനെ കുറിച്ച് ജോർഗീഞ്ഞോ
Next articleഅഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അയര്‍ലണ്ട്, ഒന്നാം കൂറ്റന്‍ ലീഡ് നേടി ഇംഗ്ലണ്ട്