കൂറ്റൻ സ്കോർ പിന്തുടർന്ന് ജയിച്ച് ഇംഗ്ലണ്ട്, പരമ്പരയും സ്വന്തം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള നാലാം ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. പാകിസ്ഥാൻ പടുത്തുയർത്തിയ 340 എന്ന കൂറ്റൻ സ്കോർ മൂന്ന് പന്ത് ബാക്കി നിൽക്കെ 7 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പര 3-0 ഇംഗ്ലണ്ട് സ്വന്തമാക്കി.  ഇംഗ്ലണ്ടിന് നേടിയ ജേസൺ റോയുടെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന്റെ ജയം അനായാസമാക്കിയത്. അവസാന ഓവറുകളിൽ അടിച്ചു കളിച്ച ബെൻ സ്റ്റോക്‌സും ഫോമിലായതോടെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. ജേസൺ റോയ് 89 പന്തിൽ 114 റൺസ് എടുത്തപ്പോൾ സ്റ്റോക്‌സ് 64 പന്തിൽ 71 റൺസ് എടുത്ത് പുറത്താവാതെ നിന്നു. 43 റൺസ് എടുത്ത വിൻസും 36 റൺസ് എടുത്ത റൂട്ടും 31 റൺസ് എടുത്ത കുറാനും ഇരുവർക്കും മികച്ച പിന്തുണ നൽകി.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത പാകിസ്ഥാൻ ബാബർ അസമിന്റെ സെഞ്ചുറിയുടെ പിൻബലത്തിലാണ് 340 റൺസ് എടുത്തത്. 112 പന്തിൽ അസം 115 റൺസ് എടുത്തപ്പോൾ അർദ്ധ സെഞ്ചുറികളുമായി ബാബർ സമാനും മുഹമ്മദ് ഹാഫിസും അവർക്ക് മികച്ച പിന്തുണ നൽകി. സമാൻ 57 റൺസും ഹഫീസ് 59 റൺസും ഷൊഹൈബ് മാലിക് 41 റൺസുമെടുത്തു പുറത്തായി. ഇംഗ്ലണ്ട് നിരയിൽ കുറാൻ നാല് വിക്കറ്റ് വീഴ്ത്തി.