ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് സ്ക്വാഡിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ജെയിംസ് ബ്രേസിയ്ക്കും ഒല്ലി റോബിന്‍സണും അവസരം

Jamesbracey
- Advertisement -

ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഐപിഎല്‍ കളിച്ച ഇംഗ്ലണ്ട് താരങ്ങള്‍ തങ്ങളുടെ ക്വാറന്റീന്‍ കാലം കഴിഞ്ഞുവെങ്കിലും വിശ്രമം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ഇതോടെ ജോണി‍ ബൈര്‍സ്റ്റോ, മോയിന്‍ അലി, ജോസ് ബട്‍ലര്‍, ക്രിസ് വോക്സ്, സാം കറന്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചില്ല.

ഗ്ലൗസ്റ്ററിന്റെ വിക്കറ്റ് കീപ്പര്‍ താരം ജെയിംസ് ബ്രേസിയും സസ്സെക്സ് പേസര്‍ ഒല്ലി റോബിന്‍സണിനും ടീമില്‍ സ്ഥാനം ലഭിച്ചിട്ടുണ്ട്. 15 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇംഗ്ലണ്ട് സ്ക്വാഡ് : Joe Root (c), James Anderson, James Bracey, Stuart Broad, Rory Burns, Zak Crawley, Ben Foakes, Dan Lawrence, Jack Leach, Craig Overton, Ollie Pope, Ollie Robinson, Dom Sibley, Olly Stone, Mark Wood

Advertisement