പാക്കിസ്ഥാനെതിരെയുള്ള ഇംഗ്ലണ്ടിന്റെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരയുള്ള ഇംഗ്ലണ്ടിന്റെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു. ഡേവിഡ് വില്ലി, ദാവീദ് മലന്‍ എന്നിവരുടെ മടങ്ങി വരവാണ് ഈ ടീമിലെ പ്രത്യേകത. കോവിഡ് വന്ന ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ടി20 പരമ്പരയാണ് ഇത്. ടെസ്റ്റ് ടീമിലെ താരങ്ങളായ ജോ റൂട്ട്, ക്രിസ് വോക്സ്, ജോഫ്ര ആര്‍ച്ചര്‍, സാം കറന്‍, മാര്‍ക്ക് വുഡ്, ജോസ് ബട്‍ലര്‍ എന്നിവര്‍ക്ക് ടീം വിശ്രമം നല്‍കിയിട്ടുണ്ട്.

ഡേവിഡ് വില്ലി ടീമിന് വേണ്ടി ടി20 ഫോര്‍മാറ്റില്‍ മേയ് 2019ല്‍ ആണ് അവസാനം കളിച്ചത്. അയര്‍ലണ്ടിനെതിരെയുള്ള പരമ്പരയിലെ താരം അവാര്‍ഡ് നേടിയ താരം കൂടിയാണ് ഡേവിഡ് വില്ലി. 14 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് ഇന്ന് പ്രഖ്യാപിച്ചത്.

ഇംഗ്ലണ്ട് ടി20 സ്ക്വാഡ്: Eoin Morgan (captain), Moeen Ali, Jonathan Bairstow, Tom Banton, Sam Billings, Tom Curran, Joe Denly, Lewis Gregory, Chris Jordan, Saqib Mahmood, Dawid Malan, Adil Rashid, Jason Roy & David Willey.