താരങ്ങൾക്ക് കൊറോണ, ഫ്രഞ്ച് ലീഗിലെ ഉദ്ഘാടന മത്സരം മാറ്റി

- Advertisement -

ഓഗസ്റ്റ് 22ന് തുടങ്ങേണ്ട ഫ്രഞ്ച് ലീഗിന് തിരിച്ചടി. ആദ്യ മത്സരത്തിൽ കളികേണ്ട മാഴ്സെ താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് മത്സരം മാറ്റിവെച്ചത്. നാലു മാഴ്സെ താരങ്ങൾക്കാണ് കൊറോണ സ്ഥിരീകരിച്ചിരീക്കുന്നത്. മാഴ്സെയും സെന്റ് എറ്റിയനും തമ്മിൽ ആയിരുന്നു ഉദ്ഘാടന മത്സരം നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ സീസണിൽ കൊറോണ കാരണം പകിതിക്ക് വെച്ച് ഉപേക്ഷിച്ച ലീഗാണ് ഫ്രാൻസിലെ ലീഗ് വൺ.

ഫ്രാൻസിലെ കൊറോണ നിയന്ത്രണ വിധേയമായതും രോഗം പെരുകുന്നതിന്റെ തോത് കുറഞ്ഞതും കണക്കിൽ എടുത്തായിരുന്നു പുതിയ സീസൺ വേഗം തുടങ്ങാൻ ഫ്രാംസ് തീരുമാനിച്ചത്. പക്ഷെ ഈ കൊറോണ വാർത്ത ഫ്രാൻസിൽ ആശങ്ക ഉയർത്തും. ലീഗിലെ മറ്റു മത്സരങ്ങൾ നടക്കും എന്നും മാഴ്സെയും സെന്റ് എറ്റിയനും തമ്മിലുള്ള മത്സരൻ സെപ്റ്റംബറിൽ നടത്തും എന്നും ഫ്രഞ്ച് ലീഗ് അധികൃതർ അറിയിച്ചു.

Advertisement