റയലിന്റെ ജീസസ് വയ്യേഹോ വീണ്ടും ലോണിൽ പോകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിന്റെ യുവതാരം ജീസസ് വയ്യേഹോ വീണ്ടും ലോണിൽ പോകും. 23കാരനായ സെന്റർ ബാക്കിനെ ഗ്രാനശ തന്നെയാണ് വീണ്ടും ലോണിൽ സൈൻ ചെയ്തത്. കഴിഞ്ഞ ലലിഗ സീസണിലും വയ്യൃഹോ ഗ്രാനഡയ്ക്കായി ലോണിൽ കളിച്ചിരുന്നു. ഇത്തവണ ലോണിന് അവസാനം വയ്യേഹോയെ ഗ്രനാഡ വാങ്ങാൻ സാധ്യതയുണ്ട്. 2015ൽ ആയിരുന്നു സരഗോസയിൽ നിന്ന് വയ്യേഹോ റയലിൽ എത്തിയത്.

അന്ന് മുതൽ അവസാന അഞ്ചു വർഷവും ലോണിൽ ആണ് വയ്യേഹോ ചിലവഴിച്ചത്. ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്, ഇംഗ്ലീഷ് ക്ലബായ വോൾവ്സ് എന്നീ ക്ലബുകൾക്കായൊക്കെ താരം ലോണിൽ കളിച്ചു കഴിഞ്ഞു. ഇനി താരത്തിന് റയൽ മാഡ്രിഡിൽ ഭാവി ഇല്ല എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.