എഡ്ജ്ബാസ്റ്റണിൽ 18000 കാണികൾക്ക് അനുമതി

- Advertisement -

ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റായ എഡ്ജ്ബാസ്റ്റണിൽ കാണികൾക്ക് അനുമതി. സ്റ്റേഡിയത്തിന്റെ 70 ശതമാനം കപ്പാസിറ്റിയായ 18000 കാണികൾക്ക് ആണ് അനുമതി നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്. ടെസ്റ്റിന്റെ ഓരോ ദിവസവും ഇത്രയും കാണികളെ അനുവദിക്കുമെന്നാണ് അറിയുന്നത്.

സർക്കാരിന്റെ ഇവന്റ്സ് റിസർച്ച് പ്രോഗ്രാമിന്റെ ഭാഗമായുള്ള പൈലറ്റ് പദ്ധതിയായിട്ടാണ് ഈ തീരുമാനം. അധികം ആളുകൾ എത്തുന്ന സ്ഥലങ്ങളിൽ കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള പഠനത്തിന് വേണ്ടിയാണ് ഇതെന്നാണ് അറിയുന്നത്. ടിക്കറ്റ് 16 വയസ്സിന് മുകളിലുള്ള ആളുകൾക്ക് മാത്രമേ നൽകുകയുള്ളുവെന്നാണ് അറിയുന്നത്. അത് കൂടാതെ ടിക്കറ്റെടുക്കുന്നവരെല്ലാം 24 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് കോവിഡ് റിസൾട്ട് നൽകേണ്ടതുണ്ട്.

Advertisement