യൂറോ കപ്പിനുള്ള ഹോളണ്ട് ടീം പ്രഖ്യാപിച്ചു, വാൻ ഡൈക് ഇല്ലായെങ്കിലും ശക്തമായ ടീം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പിനായുള്ള 26 അംഗ സ്ക്വാഡ് ഹോളണ്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച പ്രൊവിഷനൽ സ്ക്വാഡിൽ നിന്ന് 8 പേരെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപനം. ആസ്റ്റൺ വില്ല താരം എൽ ഗാസി, സ്പർസ് താരം ബെർഗ്വൈൻ എന്നിവരാണ് ഒഴിവാക്കപ്പെട്ടവരിൽ പ്രമുഖർ. ലിവർപൂൾ താരം വൈനാൾഡം ആകും ഹോളണ്ടിനെ യൂറോ കപ്പിൽ നയിക്കുക. ഹോളണ്ടിന്റെ ക്യാപ്റ്റൻ ആയിരുന്ന വാൻ ഡൈക് പരിക്ക് കാരണം യൂറോ കപ്പിൽ പങ്കെടുക്കില്ല എന്ന് പറഞ്ഞിരുന്നു. അതാണ് ക്യാപ്റ്റൻസി വൈനാൾഡത്തിലേക്ക് എത്താൻ കാരണം.

ഫ്രാങ്ക് ഡി ബോർ ആണ് ഹോളണ്ടിന്റെ ഇപ്പോഴത്തെ പരിശീലകൻ. അയാക്സിന്റെ ഡാലെ ബ്ലിൻഡ്, ക്ലാസൻ തുടങ്ങി പരിചയസമ്പത്തുള്ള ഒരുപാട് താരങ്ങൾ സ്ക്വാഡിൽ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വാൻ ഡെ ബീക്, സെവിയ്യയുടെ ലൂക് ഡി യോങ്, ബാഴ്സലോണയുടെ ഡി യോങ്, യുവന്റസിന്റെ ഡി ലിറ്റ്, മാഞ്ചസ്റ്റർ സിറ്റിയുടെ നഥാൻ എകെ എന്നിവരും സ്ക്വാഡിൽ ഉണ്ട്.

യൂറോ കപ്പിന് മുന്നോടിയായി ജൂൺ 2ന് സ്കോട്ലന്റിന് എതിരെയും ജൂൺ 6ന് ജോർജിയക്ക് എതിരെയും ഹോളണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ജൂൺ 13ന് ഉക്രൈന് എതിരെയാണ് ഹോളണ്ടിന്റെ ആദ്യ യൂറോ കപ്പ് മത്സരം. ഗ്രൂപ്പ് സിയിൽ ഹോളണ്ട്, ഉക്രൈൻ, മാസിഡോണിയ, ഓസ്ട്രിയ എന്നീ ടീമുകളാണ് ഉള്ളത്.

Goalkeepers: Jasper Cillessen (Valencia), Tim Krul (Norwich), Maarten Stekelenburg (Ajax)

Defenders: Patrick Van Aanholt (Palace), Nathan Ake (Manchester City), Daley Blind (Ajax), Denzel Dumfries (PSV), Matthijs de Ligt (Juventus), Jurrien Timber (Ajax), Joel Veltman (Brighton), Stefan de Vrij (Inter Milan), Owen Wijndal (AZ Alkmaar)

Midfielders: Donny Van de Beek (Manchester United), Ryan Gravenberch (Ajax), Frenkie de Jong (Barcelona), Davy Klaassen (Ajax), Teun Koopmeiners (AZ), Marten de Roon (Atalanta), Georginio Wijnaldum (Liverpool)

Forwards: Steven Berghuis (Feyenoord), Cody Gakpo (PSV), Luuk De Jong (Sevilla), Donyell Malen (PSV), Memphis Depay (Lyon), Quincy Promes (Ajax), Wout Weghorst (Wolfsburg)