സ്പോൺസര്‍മാരുടെ പിന്മാറ്റത്തിന് പിന്നാലെ യോര്‍ക്ക്ഷയറിനെ വിലക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

അസീം റഫീക്ക് ആരോപിച്ച വംശീയാധിക്ഷേപ വിവാദത്തിൽ വേണ്ട രീതിയിൽ നടപടിയെടുക്കാത്തതിൽ യോര്‍ക്ക്ഷയറിന് വലിയ തോതിൽ തിരിച്ചടി. ഒട്ടനവധി സ്പോൺസര്‍മാര്‍ ടീമിന്റെ സ്പോൺസര്‍മാരിൽ നിന്ന് പിന്മാറിയതിന് പിന്നാലെ അന്താരാഷ്ട്ര മത്സരങ്ങളും മറ്റു മത്സരങ്ങളും നടത്തുന്നതിൽ നിന്ന് യോര്‍ക്ക്ഷയറിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വിലക്കി.

അടുത്ത വര്‍ഷം ന്യൂസിലാണ്ടിനെതിരെ ഹെഡിംഗ്ലിയിലെ മൂന്നാം ടെസ്റ്റും ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന മത്സരവും ദി ഹണ്ട്രെഡിലെ മത്സരങ്ങളുമെല്ലാം ഇതോടെ യോര്‍ക്ക്ഷയറിന് നഷ്ടമകും.