ഗാരി ബല്ലാന്‍സിനെ സസ്പെന്‍ഡ് ചെയ്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

യോര്‍ക്ക്ഷയര്‍ വംശീയ പരാമര്‍ശ വിവാദത്തിന് പിന്നാലെ ഗാരി ബല്ലാന്‍സിനെ അനിശ്ചിത കാലത്തേക്ക് സസ്പെന്‍ഡ് ചെയ്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. സഹ താരം അസീം റഫീക്കിനെ വംശീയമായി പരാമര്‍ശം താന്‍ നടത്തിയെന്ന് ഗാരി ബല്ലാന്‍സ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.

ബല്ലാന്‍സ് ഒരു സൗഹൃദ പരാമര്‍ശമായാണ് താന്‍ റഫീക്കിനെ അത്തരത്തിൽ വിളിച്ചതെന്നും തന്റെ വളരെ അടുത്ത സുഹൃത്താണ് റഫീക്കെന്നും യോര്‍ക്ക്ഷയര്‍ അന്വേഷണത്തിൽ പരാമര്‍ശിച്ചിട്ടുണ്ട്.