പാക്കിസ്ഥാനുമായുള്ള പരമ്പരയുടെ മത്സരക്രമം പുറത്തുവിട്ട് ഇംഗ്ലണ്ട് ബോര്‍ഡ്

പാക്കിസ്ഥാനുമായുള്ള മൂന്ന് ടെസ്റ്റിന്റെയും മൂന്ന് ടി20 മത്സരത്തിന്റെയും മത്സരക്രമം പുറത്ത് വിട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. മാഞ്ചസ്റ്ററില്‍ ഓഗസ്റ്റ് 5-9 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടും മൂന്നും ടെസ്റ്റുകള്‍ സൗത്താംപ്ടണിലാണ്. ഓഗസ്റ്റ് 13-17 വരെയും ഓഗസ്റ്റ് 21-25 വരെയാണ് മത്സരങ്ങള്‍.

ടി20 മത്സരങ്ങള്‍ മൂന്നും മാഞ്ചസ്റ്ററിലാണ് നടക്കുക. ഓഗസ്റ്റ് 28, 30, സെപ്റ്റംബര്‍ 1 എന്നീ തീയ്യതികളിലാണ് മത്സരം.

Previous articleഐ എസ് എല്ലിൽ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കാൻ തീരുമാനമായി
Next articleഐ.പി.എൽ നടത്താൻ സന്നദ്ധത പ്രകടിപ്പിച്ച് ന്യൂസിലാൻഡും