ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി, ഡുവാന്നെ ഒളിവിയര്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഇല്ല

ഇംഗ്ലണ്ടിനെതിരെയുള്ള ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് പേസര്‍ ഡുവാന്നെ ഒളിവിയ‍‍ർ പുറത്ത്. ഇംഗ്ലണ്ട് ലയൺസിനെതിരെയുള്ള സന്നാഹ മത്സരത്തിനിടെ ആണ് താരത്തിന് പരിക്കേറ്റത്. പകരക്കാരന്‍ താരത്തിനെ ദക്ഷിണാഫ്രക്ക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സന്നാഹ മത്സരത്തിലെ മൂന്നാം ദിവസം ആണ് താരത്തിന്റെ ഇടുപ്പില്‍ ഫ്ലെക്സോര്‍ മസിൽ ടിയര്‍ സംഭവിക്കുന്നത്. താരം റീഹാബിനായി ഉടൻ നാട്ടിലേക്ക് മടങ്ങും. ഓഗസ്റ്റ് 17ന് ലോര്‍ഡ്സിൽ ആണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് നടക്കുന്നത്.

രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 25ന് മാഞ്ചസ്റ്ററിലും മൂന്നാം ടെസ്റ്റ് ഓവലില്‍ സെപ്റ്റംബര്‍ 8നും നടക്കും.

 

Story Highlights: South Africa face setback as pacer Duanne Olivier ruled out from England test series.