മൂന്നാം ടെസ്റ്റിലും ചന്ദിമല്‍ കളിക്കില്ല

- Advertisement -

പരിക്ക് മൂലം രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്കായി കളിയ്ക്കാതിരുന്ന നായകന്‍ ദിനേശ് ചന്ദിമല്‍ മൂന്നാം ടെസ്റ്റിലും കളിയ്ക്കില്ലെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. ചന്ദിമലിനു പകരക്കാരനായി ധനുഷ്ക ഗുണതിലകയെബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം രണ്ടാം ടെസ്റ്റില്‍ ചന്ദിമലിന്റെ ബാക്കപ്പായി ടീമില്‍ ഉള്‍പ്പെടുത്തിയ പുതുമുഖ താരം ചാരിത്ഥ് അസാലങ്കയെ മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രണ്ടാം ടെസ്റ്റില്‍ ദിനേശ് ചന്ദിമലിനു പകരം ടീമിലുള്‍പ്പെടുത്തിയ റോഷെന്‍ സില്‍വ ആദ്യ ഇന്നിംഗ്സില്‍ 85 റണ്‍സ് നേടി തിളങ്ങിയിരുന്നു.

Advertisement