വിജയ വഴിയില്‍ തിരികെയെത്തി ഗുജറാത്ത്, മുംബൈയ്ക്കെതിരെ ജയം

യു-മുംബയ്ക്കെതിരെ 39-35 എന്ന സ്കോറിന്റെ വിജയം നേടി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. 4 പോയിന്റ് വ്യത്യാസത്തില്‍ മത്സരം സ്വന്തമാക്കിയ ഗുജറാത്ത് ആദ്യ പകുതിയില്‍ 16-21നു പിന്നിലായിരുന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് മത്സരത്തില്‍ ലീഡ് കരസ്ഥമാക്കുവാന്‍ ഗുജറാത്തിനു സാധിച്ചത്.

റെയിഡിംഗില്‍ 22-21നു ലീഡ് മുംബൈ കരസ്ഥമാക്കിയപ്പോള്‍ പ്രതിരോധത്തില്‍ 12-10നു ഗുജറാത്ത് മുന്നില്‍ നിന്നു. 4-2നു ഓള്‍ഔട്ട് പോയിന്റുകളിലും ഗുജറാത്ത് തന്നെയായിരുന്നു മുന്‍പന്തിയില്‍. 2-1നു അധിക പോയിന്റുകളിലും മുമ്പില്‍ നില്‍ക്കുവാന്‍ ഗുജറാത്തിനു സാധിച്ചു.

പ്രപഞ്ചന്‍ 10 പോയിന്റുമായി ഗുജറാത്ത് നിരയില്‍ തിളങ്ങിയപ്പോള്‍ സച്ചിന്‍(7), പര്‍വേഷ് ബൈന്‍സ്വാല്‍(6), മഹേന്ദ്ര രാജ്പുത്(5) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. യു മുംബയുടെ സിദ്ധാര്‍ത്ഥ് ദേശായി 13 പോയിന്റുമായി മത്സരത്തിലെ തന്നെ ടോപ് സ്കോറര്‍ ആയി. രോഹിത് ബലിയനു 6 പോയിന്റ് നേടാനായപ്പോള്‍ വിനോദ് കുമാര്‍ 4 പോയിന്റ് നേടി.