ലീഡ് അഞ്ഞൂറിനോടടുക്കുന്നു, അര്‍ദ്ധ ശതകം നേടി ആഞ്ചലോ മാത്യൂസ്

- Advertisement -

കൊളംബോ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 451 റണ്‍സ് ലീഡ്. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു ടീമുകള്‍ പിരിയുമ്പോള്‍ ശ്രീലങ്ക 237/4 എന്ന നിലയിലാണ്. ദിമുത് കരുണാരത്നേ(85) ആണ് മൂന്നാം ദിവസം പുറത്തായ ഏക ലങ്കന്‍ താരം. ആഞ്ചലോ മാത്യൂസ് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി 53 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 19 റണ്‍സുമായി റോഷെന്‍ സില്‍വയാണ് മാത്യൂസിനു കൂട്ടായി ക്രീസില്‍ നില്‍ക്കുന്നത്.

ലുംഗിസാനി ഗിഡിയ്ക്കാണ് കരുണാരത്നേയുടെ വിക്കറ്റ്. 85 റണ്‍സാണ് കരുണാരത്നേ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement