252 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട്, ശ്രീലങ്ക ലീഡിലേക്ക് നീങ്ങുന്നു

Dimuthdhananjaya

ബംഗ്ലാദേശിന്റെ സ്കോര്‍ മറികടക്കുവാന്‍ ശ്രീലങ്ക നേടേണ്ടത് 99 റണ്‍സ് കൂടി. ഇന്ന് നാലാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ശ്രീലങ്ക 442/3 എന്ന നിലയിലാണ്. 134 ഓവറില്‍ നിന്നാണ് ഈ സ്കോര്‍. 252 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയ ദിമുത് കരുണാരത്നേ – ധനന്‍ജയ ഡി സില്‍വ കൂട്ടുകെട്ടാണ് ശ്രീലങ്കയ്ക്കായി മികച്ച കൂട്ടുകെട്ട് നേടിയത്.

ദിമുത് 184 റണ്‍സും ധനന്‍ജയ 134 റണ്‍സുമാണ് ആതിഥേയര്‍ക്കായി നേടിയിട്ടുള്ളത്.