ധോണിയെ മറ്റൊരാളുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് രോഹിത് ശർമ്മ

Vipin Pawar / Sportzpics for BCCI
- Advertisement -

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ മറ്റൊരാളുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ട്വിറ്ററിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു രോഹിത് ശർമ്മ.

മഹേന്ദ്ര സിംഗ് ധോണിയും താനും തമ്മിൽ സാമ്യം ഉണ്ടെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയുടെ അഭിപ്രായത്തിന് മറുപടിയായാണ് ധോണിയുമായി മറ്റൊരാളെ താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് രോഹിത് ശർമ്മ പറഞ്ഞത്.

മഹേന്ദ്ര സിംഗ് ധോണിയെ പോലെ മറ്റൊരു താരത്തെ കാണാൻ കഴിയില്ലെന്നും രോഹിത് ശർമ്മ പറഞ്ഞു. ഇങ്ങനെയുള്ള താരതമ്യം ശരിയല്ലെന്നും ഓരോ വ്യക്തിയും വ്യത്യസ്‌തരാണെന്നും ഓരോരുത്തർക്കും അവരുടേതായ ശക്തികളും ബലഹീനതയും ഉണ്ടെന്നും രോഹിത് ശർമ്മ പറഞ്ഞു.

Advertisement