മുൻ ചെൽസി താരം എഡ്ഡി ന്യൂട്ടൺ ഇനി ട്രാബ്സോൺസ്പറിന്റെ സ്ഥിരം പരിശീലകൻ

- Advertisement -

മുൻ ചെൽസി താരം എഡ്ഡി ന്യൂട്ടൺ ഇനി തുർക്കിഷ് ക്ലബായ ട്രാബ്സോൺസ്പറിന്റെ സ്ഥിരം പരിശീലകൻ. താൽക്കാലിക പരിശീലകനായിരുന്നു ന്യൂട്ടൺ ട്രാബ്സോൺസ്പറിനൊപ്പം തുർക്കിഷ് കപ്പ് സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന് പുതിയ സ്ഥിര കരാർ നൽകാൻ ക്ലബ് തീരുമാനിച്ചത്. എഡ്ഡിയുടെ ആദ്യ മുഴു പരിശീലക വേഷമാകും ഇത്. ഇംഗ്ലണ്ട് സ്വദേശിയായ ന്യൂട്ടൺ 10 വർഷത്തോളം ചെൽസിക്കായി കളിച്ചിട്ടുണ്ട്‌.

1990കളിൽ ചെൽസിയുടെ പ്രധാന താരങ്ങളിൽ ഒന്നായിരുന്നു. ബർമിങ്ഹാം, കാർഡിഫ് എന്നീ ക്ലബുകൾക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്. 2012 മുതൽ 2016 വരെ ചെൽസിയിൽ സഹ പരിശീലകന്റെ റോളിലും ന്യൂട്ടൺ ഉണ്ടായിരുന്നു‌

Advertisement