ധോണി ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്ന് തോന്നുന്നില്ലെന്ന് ഹർഷ ബോഗ്ലെ

- Advertisement -

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്ന് കരുതില്ലെന്ന് പ്രമുഖ കമന്റേറ്ററായ ഹർഷ ബോഗ്ലെ. ഇന്ത്യൻ പ്രീമിയർ ലീഗ് മാറ്റിവെച്ചതോടെ ധോണി ഇനി ഇന്ത്യൻ ടീമിൽ കളിക്കാൻ സാധ്യത കുറവാണെന്ന് ഹർഷ ബോഗ്ലെ പറഞ്ഞു. ധോണി ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ ലക്‌ഷ്യം വെക്കുന്നില്ലെന്നും ധോണി തന്റെ വിരമിക്കൽ വലിയ സംഭവമാക്കില്ലെന്നും ധോണി നിശബ്ദമായി വിരമിക്കുമെന്നാണ് താൻ കരുതുന്നതെന്നും ബോഗ്ലെ പറഞ്ഞു.

കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റ് പുറത്തായതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത് ധോണി ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്ന് ആരധകർ പ്രതീക്ഷിച്ചെങ്കിലും ഐ.പി.എൽ മാറ്റിവെച്ചതോടെ ആരാധകരുടെ ആ പ്രതീക്ഷയും അവസാനിക്കുകയായണ്.

Advertisement