ധോണി മികച്ചൊരു വിടവാങ്ങൽ അർഹിക്കുന്നുണ്ടെന്ന് അനിൽ കുംബ്ലെ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് മികച്ചൊരു വിടവാങ്ങൽ അർഹിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ പരിശീലകനും സ്പിൻ ബൗളറുമായ അനിൽ കുംബ്ലെ. ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് ധോണി സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ധോണി ഇതുവരെ വിരമിക്കലിനെ പറ്റി കൂടുതൽ ഒന്നും വ്യക്തമാക്കിയിരുന്നില്ല.

അതെ സമയം ധോണിയുടെ വിരമിക്കലിനെ പറ്റി സെലക്ടർമാർ ധോണിയുമായി ആശയവിനിമയം നടത്തണമെന്നും കുംബ്ലെ പറഞ്ഞു. ധോണിയെ പോലെയുള്ള ഒരു താരം ഒരു മികച്ച വിടവാങ്ങൽ അർഹിക്കുന്നുണ്ടെന്നും കുംബ്ലെ പറഞ്ഞു. ധോണി 2020ലെ ടി20 കളിക്കാൻ യോഗ്യനാണെന്ന് തോന്നിയാൽ ധോണിയെ സ്ഥിരമായി കളിപ്പിക്കണമെന്നും കുംബ്ലെ പറഞ്ഞു.

ലോകകപ്പിന് ശേഷം നടന്ന വെസ്റ്റിൻഡീസ് പരമ്പരയിൽ നിന്ന് ധോണി വിട്ടു നിന്നിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ധോണിക്ക് അവസരം ലഭിച്ചിരുന്നില്ല.