ജിങ്കന് അടുത്ത ആഴ്ച ശസ്ത്രക്രിയ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് സെന്റർബാക്ക് ജിങ്കൻ അടുത്ത ആഴ്ച ശസ്ത്രക്രിയക്ക് വിധേയമാകും. മുംബൈയിൽ വെച്ചാകും ശസ്ത്രക്രിയ. ആദ്യം ശസ്ത്രക്രിയ ഇല്ലാതെ തന്നെ
പരിക്ക് മാറും എന്നായിരുന്നു പ്രതീക്ഷിച്ചത് എങ്കിലും കൂടുതൽ വിദഗ്ദോപദേശങ്ങൾ തേടിയ ശേഷം ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

താൻ ശക്തമായി തന്നെ പരിക്ക് മാറി തിരിച്ചുവരും എന്ന് ജിങ്കൻ പറഞ്ഞു. തന്റെ ക്ലബിനെയും രാജ്യത്തെയും പ്രതിനിധീകരിക്കുക എന്ന ലക്ഷ്യവുമായാണ് താൻ തന്റെ തിരിച്ചുവരവിനായി പരിശ്രമിക്കുന്നത്. ജിങ്കൻ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി സൗഹൃദ മത്സരം കളിക്കുന്നതിനിടയിൽ ആയിരുന്നു ജിങ്കന് പരിക്കേറ്റത്. എ സി എൽ ഇഞ്ച്വറിയേറ്റ ജിങ്കൻ 6 മാസത്തിൽ കൂടുതൽ പുറത്തിരിക്കേണ്ടി വരും എന്നാണ് കണക്കാക്കുന്നത്.

Advertisement