അര്‍ദ്ധ ശതകം നേടി തമീം ഇക്ബാല്‍ പുറത്ത്, ഏഴ് വിക്കറ്റ് അവശേഷിക്കെ ബംഗ്ലാദേശ് നേടേണ്ടത് 141 റണ്‍സ്

Tamimiqbal

ധാക്കയില്‍ 231 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ 25 ഓവറില്‍ ബംഗ്ലാദേശ് 90/3 എന്ന നിലയില്‍. തമീം ഇക്ബാല്‍ 46 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്. സൗമ്യ സര്‍ക്കാര്‍(13) , നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(11) എന്നിവരുടെ വിക്കറ്റുകളും ബംഗ്ലാദേശിന് നഷ്ടമായി.

ക്രെയിഗ് ബ്രാത്‍വൈറ്റിന് രണ്ട് വിക്കറ്റുകള്‍ ലഭിച്ചു. ഇതില്‍ തമീം ഇക്ബാലിന്റെ വിക്കറ്റും ഉള്‍പ്പെടുന്നു. റഖീം കോര്‍ണ്‍വാളിനും ഒരു വിക്കറ്റ് ലഭിച്ചു. മത്സരത്തില്‍ നാല് സെഷനുകള്‍ ആണ് ഇനി ബാക്കിയുള്ളത്. 7 വിക്കറ്റ് കൈവശമുള്ള ബംഗ്ലാദേശ് 141 റണ്‍സാണ് ഇനി വിജയത്തിനായി നേടേണ്ടത്.

59 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടിയ ശേഷമാണ് ബംഗ്ലാദേശിന് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്.

Previous articleമുഗുരുസയുടെ വെല്ലുവിളി അതിജീവിച്ച് ഒസാക്കയും സബലങ്കയെ വീഴ്ത്തി സെറീനയും ക്വാർട്ടർ ഫൈനലിൽ
Next articleചെന്നൈയില്‍ ഇംഗ്ലണ്ടിന് ഇന്ത്യയുടെ സ്പിന്‍ കുരുക്ക്