ചെന്നൈയില്‍ ഇംഗ്ലണ്ടിന് ഇന്ത്യയുടെ സ്പിന്‍ കുരുക്ക്

Ashwinindia

ചെന്നൈ ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യയെ 329 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഇംഗ്ലണ്ടിന്റെ ദയനീയമായ ബാറ്റിംഗ് പ്രകടനം. രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 49.2 ഓവറില്‍ 106/8 എന്ന നിലയില്‍ ആണ്. 23 റണ്‍സ് നേടിയ ബെന്‍ ഫോക്സ് ആണ് ക്രീസിലുള്ളത്. ഒല്ലി സ്റ്റോണിനെ അശ്വിന്‍ പുറത്താക്കിയതോടെ ചായയ്ക്ക് പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ന് ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ വീണ എട്ട് വിക്കറ്റുകളില്‍ ആറെണ്ണം നേടിയത് സ്പിന്നര്‍മാരാണ്. അശ്വിന്‍ നാലും അക്സര്‍ പട്ടേല്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജും ഇഷാന്ത് ശര്‍മ്മയും ഓരോ വിക്കറ്റ് നേടി.

ഇംഗ്ലണ്ട് നിരയില്‍ ബെന്‍ ഫോക്സ് ആണ് നിലവിലെ ടോപ് സ്കോറര്‍. ഡൊമിനിക് സിബ്ലേ(16), ഒല്ലി പോപ്(22), ബെന്‍ സ്റ്റോക്സ്(18) എന്നിവരാണ് രണ്ടക്കത്തിലേക്ക് സ്കോര്‍ എത്തിച്ച താരങ്ങള്‍. ഇന്ത്യയുടെ സ്കോറിനെക്കാള്‍ 223 റണ്‍സ് പിന്നിലായാണ് ഇംഗ്ലണ്ട് ഇപ്പോളും സ്ഥിതി ചെയ്യുന്നത്.

Previous articleഅര്‍ദ്ധ ശതകം നേടി തമീം ഇക്ബാല്‍ പുറത്ത്, ഏഴ് വിക്കറ്റ് അവശേഷിക്കെ ബംഗ്ലാദേശ് നേടേണ്ടത് 141 റണ്‍സ്
Next articleരണ്ടു സെറ്റ് പിറകിൽ നിന്ന ശേഷം ഫെലിക്സിനെ അട്ടിമറിച്ചു റഷ്യൻ താരം ക്വാർട്ടർ ഫൈനലിൽ