ഡി വില്ലിയേഴ്സ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനെ കൂടതല്‍ ആവേശകരമാക്കും

നാളെ ആരംഭിയ്ക്കാനിരിക്കുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനെ കൂടുതല്‍ ആവേശകരമാക്കുവാന്‍ ഡി വില്ലിയേഴ്സ്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ സാന്നിധ്യം സഹായിക്കുമെന്ന് പറഞ്ഞ് വിന്‍ഡീസ് താരം ആന്‍ഡ്രേ റസ്സല്‍. ഒട്ടനവധി വിദേശ താരങ്ങളാല്‍ സമ്പുഷ്ടമായ ലീഗില്‍ ഇത്തവണ വാര്‍ണറും എബിഡിയും കളിയ്ക്കാനെത്തുന്നുണ്ട്.

സ്റ്റീവന്‍ സ്മിത്ത്, അലക്സ് ഹെയില്‍സ്, ക്രിസ് ഗെയില്‍, എവിന്‍ ലൂയിസ് എന്നിങ്ങനെ വിവിധ വിദേശ താരങ്ങളും ടൂര്‍ണ്ണമെന്റില്‍ കളിയ്ക്കുന്നുണ്ട്. ഇവരെല്ലാം തന്നെ ടൂര്‍ണ്ണമെന്റിനെ പ്രത്യേകതയുള്ളതാക്കി മാറ്റുമന്നാണ് റസ്സലിന്റെ അഭിപ്രായം. അവരെല്ലാം മനുഷ്യര്‍ തന്നെയാണ് പക്ഷേ അമാനുഷിക ശക്തിയുള്ള മനുഷ്യരാണ്, പ്രത്യേകിച്ച് ഡേവിഡ് വാര്‍ണറും എബി ഡി വില്ലിയേഴ്സും.