ലാഥമിനെ വീഴ്ത്തി അരങ്ങേറ്റ വിക്കറ്റുമായി ഒല്ലി റോബിൻസൺ, അരങ്ങേറ്റം മികച്ചതാക്കി കോൺവേ

ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ടിന് ടോം ലാഥമിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും ഡെവൺ കോൺവേയുടെ ബാറ്റിംഗ് മികവിൽ ആദ്യ സെഷനിൽ 85 റൺസ് നേടി ന്യൂസിലാണ്ട്. കോൺവേ 43 റൺസും കെയിന്‍ വില്യംസൺ 13 റൺസും നേടിയാണ് ന്യൂസിലാണ്ടിനായി ക്രീസിലുള്ളത്. 23 റൺസ് നേടിയ ടോം ലാഥമിന്റെ വിക്കറ്റ് അരങ്ങേറ്റക്കാരൻ ഒല്ലി റോബിൻസൺ ആണ് നേടിയത്.

കോൺവേയും ലാഥവും ചേര്‍ന്ന് 58 റൺസാണ് സന്ദര്‍ശകര്‍ക്കായി നേടിയത്. ലാഥം പുറത്തായ ശേഷം 27 റൺസാണ് രണ്ടാം വിക്കറ്റിൽ കോൺവേയും വില്യംസണും ചേര്‍ന്ന് നേടിയത്.