30000 മാസ്കുകൾ സംഭാവന ചെയ്ത് കന്നവാരോ

- Advertisement -

മുൻ ഇറ്റാലിയൻ ക്യാപ്റ്റൻ കന്നവാരോ കൊറോണയുടെ സമയത്ത് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ്‌. ഇറ്റലിയിലെ നാപിൾസ് സ്വദേശിയായ കന്നവാരോ തന്റെ നാട്ടിലെ ആശുപത്രികളിലായി 30000 മാസ്കുകൾ ആണ് സംഭാവന ചെയ്തിരിക്കുന്നത്. നാപോളി ക്ലബിലൂടെ വളർന്നു വന്ന താരമാണ് ഇറ്റലിക്ക് ലോകകപ്പ് നേടിക്കൊടുത്ത കന്നവാരോ.

ഈ സഹായങ്ങളെ കുറിച്ച് പറയാൻ താൻ ഇഷ്ടപ്പെടുന്നില്ല എന്നും. എന്നാൽ തന്നെ പോലെയുള്ളവരാണ് ആദ്യ സഹായവുമായി എത്തേണ്ടതെന്നും കന്നവാരോ പറഞ്ഞു. ഇപ്പോൾ ചൈനയിൽ ഐസൊലേഷനിൽ കഴിയുകയാണ് കന്നവാരോ.

Advertisement