99 റണ്‍സ് ലീഡ് നേടി ദക്ഷിണാഫ്രിക്ക, ഡീന്‍ എല്‍ഗാറിന് ശതകം

ശ്രീലങ്കയെ 157 റണ്‍സിന് പുറത്താക്കിയ ശേഷം 99 റണ്‍സിന്റെ ലീഡ് നേടി രണ്ടാം ദിവസം ലഞ്ചിന് പിരിഞ്ഞ് ദക്ഷിണാഫ്രിക്ക. ഇന്ന് ഡീന്‍ എല്‍ഗാര്‍ നേടിയ 127 റണ്‍സിന്റെയും റാസ്സി വാന്‍ ഡെര്‍ ഡൂസന്റെ അര്‍ദ്ധ ശതകത്തിനും ശേഷം തുടരെ ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

Srilanka

184 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം എല്‍ഗാര്‍ ചമീരയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ദസുന്‍ ഷനക 67 റണ്‍സ് നേടിയ ഡൂസ്സനെയും പുറത്താക്കി. 218/1 എന്ന നിലയില്‍ നിന്ന് 218/3 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയ്ക്ക് ഫാഫ് ഡു പ്ലെസിയെയും ക്വിന്റണ്‍ ഡി കോക്കിനെയും വേഗത്തില്‍ നഷ്ടമായി. ഉച്ച ഭക്ഷണത്തിന് പോകുമ്പോള്‍ 99 റണ്‍സ് ലീഡ് കൈവശമുള്ള ദക്ഷിണാഫ്രിക്ക 256/5 എന്ന നിലയിലാണ്.