ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് കാണികളെ നിറക്കാൻ സംഘാടകർ

- Advertisement -

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് കാണികളെ നിറക്കാൻ ഒരുങ്ങി സംഘാടകർ. ബംഗ്ലാദേശ് പരമ്പരയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന രണ്ടമത്തെ ടെസ്റ്റ് മത്സരമാണ് ഡേ നൈറ്റ് മത്സരമാക്കിയത്. ഒരു ദിവസത്തെ ടിക്കറ്റിന് വെറും 50 രൂപ നിരക്കിൽ ഈടാക്കാനാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ തീരുമാനം. ഇതോടെ 68000 കാണികളെ ഉൾകൊള്ളാൻ കഴിയുന്ന സ്റ്റേഡിയം നിറക്കാൻ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 50 രൂപയുടെ ടിക്കറ്റിന് പുറമെ 100, 150 ടിക്കറ്റുകളും സംഘാടകർ ഏർപെടുത്തിയിട്ടുണ്ട്.

ഇതിനു പുറമെ മത്സരം 2.30ന് തുടങ്ങുന്നതിന് പകരം ഒരു മണിക്കൂർ നേരത്തെ 1.30ന് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. നവംബർ 22 മുതൽ 26 വരെയാണ് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഡേ നൈറ്റ് മത്സരം. ഇന്ത്യയും ബംഗ്ളദേശും ആദ്യമായിട്ടാണ് ഒരു ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിക്കുന്നത്. കഴിഞ്ഞ ആഴ്ച ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലിയുടെ ശ്രമഫലമായിട്ടാണ് പരമ്പരയിലെ മത്സരം ഡേ നൈറ്റ് കളിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സമ്മതിച്ചത്.

Advertisement