ടി20 ലോകകപ്പിന് യോഗ്യത ഉറപ്പിച്ച് നെതെർലാൻഡ്‌സ്

- Advertisement -

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20ലോകകപ്പിന് യോഗ്യത ഉറപ്പിച്ച് നെതെർലാൻഡ്‌സ്. ഇന്ന് നടന്ന യോഗ്യത പോരാട്ടത്തിൽ യു.എ.ഇയെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് നെതെർലാൻഡ്‌സ് യോഗ്യത ഉറപ്പിച്ചത്.

ഇന്ന് നടന്ന യോഗ്യത മത്സരത്തിൽ ആദ്യ, ബാറ്റ് ചെയ്ത യു.എ.ഇ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ വെറും 80 റൺസാണ് എടുത്തത്. യു.എ.ഇ മുൻ നിര ബാറ്റസ്മാൻമാർ പരാജയപ്പെട്ട മത്സരത്തിൽ 22 റൺസ് എടുത്ത ക്യാപ്റ്റൻ അഹമ്മദ് റാസയായിരുന്നു ടോപ് സ്‌കോറർ. ഒരു ഘട്ടത്തിൽ യു.എ.ഇ 9 റൺസിന്‌ അഞ്ച് വിക്കറ്റ് നഷ്ട്ടപെട്ട നിലയിലായിരുന്നു. നെതർലാൻഡ്സിനു വേണ്ടി ഗ്ലോവർ നാല് വിക്കറ്റ് വീഴ്ത്തി. തുടർന്ന് ബാറ്റ് ചെയ്ത നെതർലാൻഡ്സ് 2 വിക്കറ്റ് നഷ്ടത്തിൽ 15.1 ഓവറിൽ ലക്‌ഷ്യം കാണുകയായിരുന്നു. നെതർലാൻഡ്സിനു വേണ്ടി 41 റൺസ് എടുത്ത കൂപ്പറാണ് വിജയം എളുപ്പമാക്കിയത്.

നേരത്തെ പാപുവ ന്യൂ ഗിനിയയും അയർലണ്ടും നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ചിരുന്നു. അതെ സമയം ഇന്ന് തോറ്റെങ്കിലും ബുധനാഴ്ച നടക്കുന്ന സ്കോട്ലൻഡിനെതിരെയുള്ള മത്സരം ജയിച്ച് യു.എ.ഇക്ക് യോഗ്യത ഉറപ്പിക്കാം.

Advertisement