വിലക്ക് വലിയ വിഷമം ഉള്ളത്, ശക്തമായി തിരിച്ചുവരും : ഷാകിബ്

- Advertisement -

ഐ.സി.സി തനിക്ക് ഏർപ്പെടുത്തിയ വിലക്കിൽ വിഷമം ഉണ്ടെന്നും എന്നാൽ ശക്തമായി തിരിച്ചുവരുമെന്നും ക്രിക്കറ്റിൽ നിന്ന് വിലക്കേർപ്പെടുത്തിയ ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാകിബ് അൽ ഹസ്സൻ. വാതുവെപ്പുക്കാർ ഷാകിബ് അൽ ഹസനെ സമീപിച്ചപ്പോൾ താരം ആ വിവരം ഐ.സി.സിയെ അറിയിച്ചിരുന്നില്ല.

ഇതാണ് ഐ.സി.സി താരത്തിനെതിരെ നടപടി എടുക്കാൻ കാരണം. രണ്ടു വർഷമാണ് വിലക്കിന്റെ കാലാവധിയെങ്കിലും താരത്തിന് അടുത്ത ഒക്ടോബർ 29ന് ശേഷം കളിക്കാൻ കഴിയും. തനിക്ക് പിന്തുണ നൽകിയ ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡിനും ഗവണ്മെന്റിനും ആരാധകർക്കും  താരം നന്ദി അറിയിക്കുകയും ചെയ്തു.

ഐ.സി.സി നൽകിയ ശിക്ഷ താൻ അംഗീകരിക്കുന്നുവെന്നും തനിക്ക് ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതിയെ വേണ്ടരീതിയിൽ സഹായിക്കാൻ കഴിഞ്ഞില്ലെന്നും ഷാകിബ് പറഞ്ഞു. ക്രിക്കറ്റിൽ നിന്ന് വാതുവെപ്പുകാരെ മാറ്റിനിർത്താൻ തനിക്കും ആഗ്രഹം ഉണ്ടെന്നും താരം പറഞ്ഞു.

Advertisement