ഡാരെന്‍ ബ്രാവോയ്ക്ക് ടെസ്റ്റ് ടീമിലേക്ക് മടക്കം, ബാര്‍ബഡോസ് ടെസ്റ്റ് വിന്‍ഡീസ് ടീം പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡാരെന്‍ ബ്രാവോയെ വിന്‍ഡീസ് ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. ബാര്‍ബഡോസില്‍ നടക്കുന്ന ടെസ്റ്റില്‍ സര്‍പ്രൈസ് ആയി ടീമിലേക്ക് എത്തുന്നത് ഡാരെന്‍ ബ്രാവോ തന്നെയാണ്. ബോര്‍ഡുമായുള്ള പ്രശ്നങ്ങള്‍ കാരണം ടീമിനു പുറത്തായിരുന്ന ബ്രാവോ കഴിഞ്ഞ വര്‍ഷമാണ് ഏകദിന ടീമിലേ്ക്ക് തിരികെ എത്തുന്നത്. നവംബര്‍ 2016ലാണ് ഡാരെന്‍ ബ്രാവോ അവസാനമായി വിന്‍ഡീസിനു വേണ്ടി ടെസ്റ്റ് കളിച്ചത്.

താരത്തിന്റെ കരാര്‍ നഷ്ടപ്പെടാന്‍ കാരണമായത് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഡേവ് കാമറൂണിനെ വലിയ വിഡ്ഢി എന്ന് വിളിച്ച് ട്വിറ്ററില്‍ ട്വീറ്റിട്ടതിനെത്തുടര്‍ന്നാണ്. വിന്‍ഡീസ് ടീമിലേക്ക് പുതുമുഖങ്ങളായി ജോണ്‍ കാംപെല്‍, ഷംറാ ബ്രൂക്ക്സ് എന്നിവരും എത്തുന്നു. അല്‍സാരി ജോസഫിനു കരുതല്‍ എന്ന നിലയില്‍ ഒഷെയ്ന്‍ തോമസിനെയും സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിന്‍ഡീസ്: ജേസണ്‍ ഹോള്‍ഡര്‍, ക്രെയിഗ് ബ്രാത്‍വൈറ്റ്, ഡാരെന്‍ ബ്രാവോ, ഷംറാ ബ്രൂക്ക്സ്, ജോണ്‍ കാംപെല്‍, റോഷ്ടണ്‍ ചേസ്, ഷെയിന്‍ ഡോവ്റിച്ച്, ഷാനനണ്‍ ഗബ്രിയേല്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഷായി ഹോപ്, അല്‍സാരി ജോസഫ്, കെമര്‍ റോച്ച്, ജോമെല്‍ വാരിക്കന്‍, ഒഷെയ്ന്‍ തോമസ്.