ബംഗ്ലാദേശിന്റെ ഹൈ പെര്‍ഫോമന്‍സ് യൂണിറ്റിനൊപ്പം വെട്ടോറി പ്രവര്‍ത്തിക്കും

- Advertisement -

ശ്രീലങ്കയില്‍ ബംഗ്ലാദേശിന്റെ ഹൈ പെര്‍ഫോമിംഗ് യൂണിറ്റിനൊപ്പം ഡാനിയേല്‍ വെട്ടോറി പ്രവര്‍ത്തിക്കും. ബംഗ്ലാദേശിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റ് ആണ് മുന്‍ ന്യൂസിലാണ്ട് താരം ഡാനിയേല്‍ വെട്ടോറി. ശ്രീലങ്കയില്‍ ടീമിനൊപ്പം വെട്ടോറിയും ഉണ്ടാകുമെന്ന് ബോര്‍ഡ് വക്താവ് നൈമുര്‍ റഹ്മാന്‍ ആണ് വെളിപ്പെടുത്തിയത്.

സീനിയര്‍ ടീമിലെ സ്പിന്നര്‍മാര്‍ക്കൊപ്പം ഹൈ പെര്‍ഫോമന്‍സ് യൂണിറ്റിലെ സ്പിന്നര്‍മാരുടെ മേല്‍നോട്ടവും ഇനി മുതല്‍ വെട്ടോറിയ്ക്കാവും ഉണ്ടാകുക. ബംഗ്ലാദേശുമായി നൂറ് ദിവസത്തെ കരാറാണ് വെട്ടോറിയ്ക്കുള്ളത്. പ്രതിദിനം 2500 യുഎസ് ഡോളറാണ് വെട്ടോറിയുടെ വേതനം.

കഴിഞ്ഞ വര്‍ഷം സിംബാബ്‍വേ പരമ്പരയ്ക്കിടയില്‍ ഇത് പോലെ ബംഗ്ലാദേശിനെ വെട്ടോറി സഹായിച്ചിരുന്നു. സെപ്റ്റംബര്‍ 28ന് ബംഗ്ലാദേശ് ലങ്കയിലേക്ക് യാത്രയാകുമെന്നാണ് അറിയുന്നത്. ടെസ്റ്റ് സ്ക്വാഡിനൊപ്പം ഹൈ പെര്‍ഫോമന്‍സ് യൂണിറ്റും ശ്രീലങ്കയിലേക്ക് യാത്രയാകുന്നുണ്ട്. അവര്‍ അവിടെ ചതുര്‍ദിന ഏകദിന മത്സരങ്ങളില്‍ പങ്കെടുക്കും.

Advertisement