സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റ്, ഇംഗ്ലണ്ട് കരുത്താര്‍ന്ന നിലയില്‍, സാക്ക് ക്രോളിയ്ക്ക് കന്നി ശതകം

- Advertisement -

സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച സ്കോര്‍. മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 332 റണ്‍സ് നേടി നില്‍ക്കുകയാണ്. സാക്ക് ക്രോളി തന്റെ കന്നി ടെസ്റ്റ് ശതകം നേടിയപ്പോള്‍ ജോസ് ബട‍്ലര്‍ അര്‍ദ്ധ ശതകം നേടി താരത്തിന് മികച്ച പിന്തുണ നല്‍കുന്നുണ്ട്. 171 റണ്‍സുമായി സാക്ക് ക്രോളിയും 87 റണ്‍സ് നേടി ജോസ് ബട്‍ലറുമാണ് ക്രീസിലുള്ളത്.

റോറി ബേണ്‍സിനെ തുടക്കത്തില്‍ നഷ്ടമായ ശേഷം ഡൊമിനിക് സിബ്ലേ(22), ജോ റൂട്ട്(29), ഒല്ലി പോപ് എന്നിവരെ നഷ്ടമാകുമ്പോളും സാക്ക് ക്രോളി ഒരു വശത്ത് നിലയുറപ്പിച്ച് കഴിഞ്ഞിരുന്നു. അഞ്ചാം വിക്കറ്റില്‍ 205 റണ്‍സ് കൂട്ടുകെട്ടാണ് ക്രോളി ബട്‍ലര്‍ ജോഡി നേടിയത്.

Advertisement