കേരള ബ്ലാസ്റ്റേഴ്സ് യുവതാരം മൊഹമ്മദൻസിൽ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സരാജ് റാവതിനെ കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസ് സ്വന്തമാക്കി. സെക്കൻഡ് ഡിവിഷൻ ഐലീഗിനായി ഒരുങ്ങുന്ന മൊഹമ്മദൻസ് ടീം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുവതാരത്തെ സൈൻ ചെയ്തത്. 2017-18 സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ള താരമാണ് അറ്റാക്കിംഗ് മിഡ്ഫീൽഡറായ സുരാജ്. കഴിഞ്ഞ സീസണിൽ ലോണ അടിസ്ഥാനത്തിൽ ഇന്ത്യൻ ആരോസിനു വേണ്ടി ആയിരുന്നു കളിച്ചത്.

21കാരനായ താരം കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിനൊപ്പം ആയിരുന്നു ആദ്യം കളിച്ചിരുന്നത്. പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിൽ എത്തി. സീനിയർ ടീമിനൊപ്പം രണ്ട് തവണ ഐ എസ് എല്ലിൽ സുരാജ് റാവത് കഴിച്ചിരുന്നു.

Advertisement