‘ഞാൻ നാളെ പാകിസ്ഥാനിലേക്ക് പോവുകയാണ്, ആരുണ്ട് എന്റെ കൂടെ?’ ~ ക്രിസ് ഗെയിൽ

പാകിസ്ഥാൻ ടൂർണമെന്റിൽ നിന്നു ന്യൂസിലാൻഡ് പിന്മാറിയതിനു പിറകെ പാകിസ്ഥാൻ ക്രിക്കറ്റിന് പിന്തുണയും ആയി ക്രിസ് ഗെയിൽ. ‘നാളെ ഞാൻ പാകിസ്ഥാനിലേക്ക് പോവുകയാണ് ആരുണ്ട് എന്റെ കൂടെ?’ എന്നു ട്വിറ്ററിൽ ട്വീറ്റ് ചെയ്തു കൊണ്ടാണ് ഗെയിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. പാകിസ്ഥാനിൽ ഇതോടെ ക്രിസ് ഗെയിൽ ട്രെന്റ് ചെയ്യുക ഉണ്ടായി. നിരവധി മുൻ ക്രിക്കറ്റ് താരങ്ങളും പ്രസിദ്ധ വ്യക്തികളും ഗെയിലിനു നന്ദി പറഞ്ഞും രംഗത്ത് വന്നു.

അതേസമയം ന്യൂസിലാൻഡ് പിന്മാറ്റം ക്രിക്കറ്റ് ലോകത്ത് വലിയ വിവാദം തന്നെയാണ് സൃഷ്ടിച്ചത്. ന്യൂസിലാൻഡിനെ രൂക്ഷമായി വിമർശിച്ചു മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസിമാമുൽ ഹഖും രംഗത്ത് വന്നു. മറ്റൊരു രാജ്യത്തോടും ന്യൂസിലാൻഡ് ഇങ്ങനെ ചെയ്യില്ല എന്നു പറഞ്ഞ ഇൻസിമാം അവർക്ക് ഏതെങ്കിലും പ്രശ്നം ഉണ്ടായിരുന്നു എങ്കിൽ അത് തങ്ങളോട് ആയിരുന്നു പറയേണ്ടത് എന്നും കൂട്ടിച്ചേർത്തു. ന്യൂസിലാൻഡിനു സുരക്ഷ നൽകാൻ പാകിസ്ഥാനു ആവുമായിരുന്നു എന്നു പറഞ്ഞ ഇൻസിമാം ഐ.സി.സി ഇതിൽ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടു.

Previous articleനോർത്ത് ലണ്ടനിൽ ഇന്ന് ടോട്ടൻഹാം ചെൽസി പോരാട്ടം
Next articleടി20 ലോകകപ്പിന് ശേഷം ഇന്ത്യയിൽ പര്യടനം നടത്താനൊരുങ്ങി നാല് ടീമുകൾ