ബാറ്റിംഗ് നിര തകര്‍ന്നു, 18 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ട് ആയി സൂക്ക്സ്

ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ നാണംകെട്ട ബാറ്റിംഗ് തകര്‍ച്ച നേരിട്ട് സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സൂക്ക്സിന് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു. നജീബുള്ള സദ്രാന്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ നേടിയത് 22 റണ്‍സ് മാത്രമാണ്. ലെനികോ ബൗച്ചര്‍(18), റോസ്ടണ്‍ ചേസ്(14) എന്നിവരാണ് രണ്ടക്കത്തിലേക്ക് കടന്ന മറ്റു താരങ്ങള്‍.

മൂന്ന് വിക്കറ്റ് നേടിയ ഹെയ്ഡന്‍ വാല്‍ഷ് ആണ് ബാര്‍ബഡോസ് ബൗളര്‍മാരില്‍ തിളങ്ങിയത്. റെയ്മണ്‍ റീഫര്‍ രണ്ട് വിക്കറ്റും നേടി.