കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുവാന്‍ ബംഗ്ലാദേശ് സൂപ്പര്‍ താരവും

കരീബിയന്‍ പ്രീമിയര്‍ ലീഗില് പങ്കെടുക്കുവാന്‍ അനുമതി ലഭിച്ച് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. താരത്തിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി പത്രം നല്‍കിയതോടെ ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ഫൈനലിന് ശേഷം താരം കരീബിയന്‍ ദ്വീപിലേക്ക് പറക്കും. ബാര്‍ബഡോസ് ട്രിഡന്റ്സിന് വേണ്ടിയാവും താരം കളിക്കുക. ഷാക്കിബ് നവംബറില്‍ നടക്കുന്ന ഇന്ത്യന്‍ ടൂറിനുള്ള ക്യാമ്പിന്റെ സമയത്ത് തിരിച്ചെത്തണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.

എന്നാല്‍ താരം എന്നത്തേക്ക് തിരിച്ചെത്തണമെന്നതില്‍ ബോര്‍ഡ് രു അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ടൂര്‍ണ്ണമെന്റ് താരത്തിന് കളിക്കാനായിരുന്നില്ല. പരിക്കേറ്റ ഷാക്കിബിന് പകരം സ്റ്റീവന്‍ സ്മിത്താണ് ടീമിലെത്തിയത്. അതേ സമയം യുവ താരം അഫിഫ് ഹൊസൈന് ബോര്‍ഡ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സില്‍ കളിക്കുവാനുള്ള അഫിഫിന്റെ ആവശ്യമാണ് ബോര്‍ഡ് തള്ളിയത്.

Previous articleഅവസാന രണ്ട് മത്സരങ്ങളിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുകയാണ് പ്രധാനം
Next articleനിഷ്പക്ഷ വേദിയില്‍ ഇന്ത്യ പാക് പോരാട്ടം നടത്തുവാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് സമ്മതം