അവസാന രണ്ട് മത്സരങ്ങളിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുകയാണ് പ്രധാനം

ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ആധികാരികമായി ശേഷിക്കുന്ന മത്സരങ്ങളിലും അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും പിന്നീട് സിംബാബ്‍വേയോടും ബംഗ്ലാദേശിനോടും തോല്‍വിയേറ്റ് വാങ്ങിയത് അഫ്ഗാനിസ്ഥാന്റെ ആത്മവിശ്വാസത്തെ ബാധിച്ച് കാണും. ടി20യില്‍ തങ്ങളുടെെ അപരാജിത ജൈത്രയാത്രയ്ക്ക് സിംബാബ്‍വേ വിരാമമിട്ടപ്പോള്‍ ബംഗ്ലാദേശിനെതിരെയുള്ള വിജയ യാത്രയും അവസാന മത്സരത്തിലെ തോല്‍വിയോടെ അവസാനിച്ചിരുന്നു.

ലീഗ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങള്‍ ജയിക്കുകയും രണ്ടെണ്ണം തോല്‍ക്കുകയും ചെയ്തുവെങ്കിലും തങ്ങള്‍ അതിലെ പോസ്റ്റീവ് വശങ്ങളെ കണ്ടെത്തുകയാണ് ചെയ്യുന്നത് റഷീദ് ഖാന്‍ പറഞ്ഞു. ഫൈനലിന് മുമ്പ് അടിസ്ഥാന കാര്യങ്ങള്‍ ശരിയായി ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്യേണ്ടതെന്ന് അഫ്ഗാനിസ്ഥാന്‍ നായകന്‍ റഷീദ് ഖാന്‍ വ്യക്തമാക്കി. കഴിഞ്ഞ മത്സരങ്ങളില്‍ വരുത്തിയ തെറ്റുകള്‍ ആവര്‍ത്തിക്കാനായാല്‍ ഫൈനലില്‍ അഫ്ഗാനിസ്ഥാന്‍ മികച്ച് നില്‍ക്കുമെന്നും റഷീദ് ഖാന്‍ പറഞ്ഞു.

Previous articleസന്തോഷ് ട്രോഫി, ലക്ഷദ്വീപിന് ആദ്യ മത്സരത്തിൽ പരാജയം
Next articleകരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുവാന്‍ ബംഗ്ലാദേശ് സൂപ്പര്‍ താരവും