പാട്രിയറ്റ്സിന്റെ കരുതുറ്റ് പ്രകടനം തുടരുന്നു, 8 വിക്കറ്റ് വിജയം

Evinlewis

ഗയാന ആമസോൺ വാരിയേഴ്സിനെതിരെ എട്ട് വിക്കറ്റ് വിജയവുമായി സെയിന്റ് കിറ്റ്സ് ആന്‍ഡ് പാട്രിയറ്റ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഗയാനയെ 146/8 എന്ന സ്കോറിന് ഒതുക്കിയ ശേഷം 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ആണ് പാട്രിയറ്റ്സ് വിജയം ഉറപ്പാക്കിയത്.

39 പന്തിൽ 62 റൺസ് നേടിയ എവിന്‍ ലൂയിസും 55 റണ്‍സുമായി പുറത്താകാതെ നിന്ന ഡെവൺ തോമസും ആണ് വിജയികള്‍ക്കായി തിളങ്ങിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗയാനയ്ക്ക് വേണ്ടി ചന്ദ്രപോള്‍ ഹേംരാജ് 39 റൺസുമായി ടോപ് സ്കോറര്‍ ആയി. ഹഫീസ് പുറത്താകാതെ 38 റൺസ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍ 10 പന്തിൽ 23 റൺസ് നേടിയെങ്കിലും താരം വേഗത്തിൽ പുറത്തായത് ടീമിന് തിരിച്ചടിയായി.

പാട്രിയറ്റ്സിന് വേണ്ടി ഡൊമിനിക് ഡ്രേക്ക്സ് മൂന്നും ഫവദ് അഹമ്മദ് രണ്ടും വിക്കറ്റ് നേടി.

Previous articleമലന്റെ വരവോട് കൂടി ഇംഗ്ലണ്ട് കരുത്തരായി – ഷെയിന്‍ വോൺ
Next articleറസ്സൽ ആദ്യ പന്തിൽ പുറത്ത്, തല്ലാവാസിനെതിരെ 15 റൺസ് വിജയവുമായി ബാര്‍ബഡോസ് റോയല്‍സ്