റസ്സൽ ആദ്യ പന്തിൽ പുറത്ത്, തല്ലാവാസിനെതിരെ 15 റൺസ് വിജയവുമായി ബാര്‍ബഡോസ് റോയല്‍സ്

Barbadosroyals

ജമൈക്ക തല്ലാവാസിനെതിരെ 15 റൺസ് വിജയം നേടി തങ്ങളുടെ തോല്‍വികള്‍ക്ക് അവസാനം കുറിച്ച് ബാര്‍ബഡോസ് റോയല്‍സ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 161/5 എന്ന സ്കോര്‍ നേടിയപ്പോള്‍ തല്ലാവാസിന് 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമേ നേടാനായുള്ളു.

പുറത്താകാതെ 56 റൺസ് നേടിയ ഗ്ലെന്‍ ഫിലിപ്പ്സ് ആണ് റോയല്‍സിനെ 161 റൺസിലേക്ക് എത്തിച്ചതിലെ പ്രധാന സ്കോറര്‍. 20 പന്തിൽ പുറത്താകാതെ 31 റൺസ് നേടി റെയ്മൺ റീഫര്‍ അവസാന ഓവറുകളിൽ തകര്‍ത്തടിച്ചപ്പോള്‍ ജോൺസൺ ചാള്‍സ് 25 റൺസ് നേടി.

ഷമാര്‍ ബ്രൂക്ക്സ് തല്ലാവാസിന് വേണ്ടി 47 റൺസും കാര്‍ലോസ് ബ്രാത്‍വൈറ്റ് 29 റൺസും നേടിയെങ്കിലും തല്ലാവാസിന് ആന്‍ഡ്രേ റസ്സൽ അദ്ദേഹം നേരിട്ട ആദ്യ പന്തിൽ പുറത്തായത് വലിയ തിരിച്ചടിയായി.

റെയ്മൺ റീഫര്‍ മൂന്നും മുഹമ്മദ് അമീര്‍, തിസാര പെരേര എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് റോയല്‍സിന് വേണ്ടി നേടിയത്.

Previous articleപാട്രിയറ്റ്സിന്റെ കരുതുറ്റ് പ്രകടനം തുടരുന്നു, 8 വിക്കറ്റ് വിജയം
Next articleകാന്റെക്ക് വീണ്ടും പരിക്ക്