വീണ്ടും മണ്‍റോ, 67 റണ്‍സ് ജയം നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

വീണ്ടുമൊരു കോളിന്‍ മണ്‍റോ വെടിക്കെട്ടിന്റെ ബലത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനു ഗയാനയ്ക്കെതിരെ ജയം. 56 പന്തില്‍ നിന്ന് 90 റണ്‍സ് നേടിയ കോളിന്‍ മണ്‍റോയുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ 7 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടുകയായിരുന്നു. ദിനേശ് രാംദിന്‍ 39 റണ്‍സ് നേടി മണ്‍റോയ്ക്ക് പിന്തുണ നല്‍കി. റോമാരിയോ ഷെപ്പേര്‍ഡ്, സൊഹൈല്‍ തന്‍വീര്‍ എന്നിവര്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനു വേണ്ടി മൂന്ന് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ആമസോണ്‍ 17.4 ഓവറില്‍ ഓള്‍ഔട്ട ആവുകയായിരുന്നു. റോഷോന്‍ പ്രിമസ് എട്ടാമനായി ഇറങ്ങി പുറത്താകാതെ നേടിയ 36 റണ്‍സാണ് ഓള്‍ഔട്ട് ആവുന്നതിനു മുമ്പ് ടീം സ്കോര്‍ 36 റണ്‍സില്‍ എത്തിച്ചത്. അലി ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഡ്വെയിന്‍ ബ്രാവോ, ഫവദ് അഹമ്മദ്, ഖാരി പിയറി എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി ട്രിന്‍ബാഗോ ബൗളര്‍മാരില്‍ തിളങ്ങി.