ഇ.എം.ഇ.എ ഹയർ സെക്കന്ററി സ്കൂൾ ഫുട്ബോൾ അലുംമ്‌നി അസോസിയേഷൻ നിലവിൽ വന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊണ്ടോട്ടി:ഒരു സ്കൂളിന്റെ ആദ്യ ഫുട്ബോൾ ടീം തന്നെ പിൽക്കാലത്ത് ഇന്ത്യൻ ദേശീയ ടീമിന് ഏറ്റവും മികച്ച താരത്തെയും ഇന്ത്യൻ റയിൽവേ ടീമിന് ഗോൾ കീപ്പറെയും മൂന്നു യൂണിവേഴ്സിറ്റി താരങ്ങളെയും സംഭാവന ചെയ്ത പാരമ്പര്യം അവകാശപ്പെടാനുള്ള കൊണ്ടോട്ടി ഇ.എം.ഇ.എ.ഹയർ സെക്കന്ററി സ്കൂൾ അതിന്റെ എക്സ് ഫുട്ബോൾ അസോസിയേഷൻ (എക്സ്ഫാ ഇ.എം.ഇ.എ എച്ച്.എസ്.എസ്) രൂപീകരിച്ചു.

1983ൽ ഉൽഘാടനം ചെയ്യപ്പെട്ട സ്കൂളിൽ ആദ്യത്തെ ഫുട്ബോൾ ടീം രൂപീകരിക്കപ്പെട്ടത് 2003-04 അധ്യയന വർഷമായിരുന്നു. പതിനഞ്ച് വർഷങ്ങൾക്കപ്പുറം ആദ്യ സ്കൂൾ ടീം അംഗമായിരുന്ന പത്താം ക്ലാസ്സുകാരൻ അനസ് എടത്തൊടിക നിലവിൽ ഏറ്റവും മികച്ച ഇന്ത്യൻ ഇന്റർ നാഷണലും ഇന്ത്യയിലെ ഏറ്റവും വില കൂടിയ പ്രൊഫഷണൽ ഫുട്ബോളറുമായപ്പോൾ, അന്ന് ഒമ്പതാം ക്ലാസ്സുകാരനായിരുന്ന സി.ജസീർ മുഹമ്മദ് ഇന്ന് ഇന്ത്യൻ റയിൽവേയുടെ ഗോൾകീപ്പറുമാണ്.

ഇവരെ കൂടാതെ അന്ന് ഹയർ സെക്കന്ററി വിദ്യാർത്ഥികളായിരുന്ന പ്രഥമ ടീം ക്യാപ്റ്റൻ എം. അനസും, പി.ലാലു മഹേഷും, കെ.മുഹമ്മദ് ഹുസൈനും പിൽക്കാലത്ത് യൂണിവേഴ്സിറ്റി താരങ്ങളുമായി.
ഇവരെ കൂടാതെ ഈ സ്കൂളിന്റെ ഓരോ വർഷത്തെയും ടീമുകളിലൂടെ ഉയർന്നു വന്നിട്ടുള്ള താരങ്ങളാണ് സംസ്ഥാന ജൂണിയർ ഫുട്ബോൾ ക്യാമ്പഗമായിരുന്ന അബ്ദു റഹിം താനാരി, സംസ്ഥാന – യൂണിവേഴ്സിറ്റി തലങ്ങളിൽ തിളങ്ങിയ പി.പി സഫീർ, പി. നിസാർ, എം.സി. ഫവാസ്, വി.നൗഫൽ, എം.മുനീർ, കെ.ജമാലുദ്ദീൻ, പി. മുഹ്സിൻ, പി. ശരീഫ്, സി.സുർജ്ജിത്ത് ലാൽ, ടി.കെ.ഷബീബ്, പി.യാഷിഖ്. കെ.ദിൽറൂപ്, കെ.ഷൗക്കത്ത് നവാസ്, കെ. അനസ്, എം. റാസിഖ്, ടി.പി സാക്കിർ എന്നിവരെല്ലാം. മികച്ച കളിയ്ക്കാരുടെ ഈ നീണ്ട നിര സൂചിപ്പിയ്ക്കുന്ന വസ്തുതകൾ കഴിഞ്ഞ ദിവസം നിലവിൽ വന്ന ‘എക്സ്ഫാ’ കായിക മേഖലയിൽ ഏറെ ശ്രദ്ധിയ്ക്കപ്പെടുമെന്നതാണ്. ഏറെ കായിക പ്രാധാന്യമുള്ള ലക്ഷ്യളാണ് അസോസിയേഷനുള്ളത്.

വിവിധ അധ്യയന വർഷങ്ങളിലായി സ്കൂളിനെ പ്രതിനിധീകരിച്ച കളിയ്ക്കാരും അവരുടെ പരിശീലകനും സ്കൂളിലെ തന്നെ സാമൂഹ്യ ശാസ്ത്രാധ്യാപകനുമായിരുന്ന സി.ടി അജ്മലും കഴിഞ്ഞ ദിവസം ഒരുമിച്ചു കൂടിയിരുന്നാണ് വിരമിച്ച സ്കൂളിന്റെ ഒന്നാമത്തെ പ്രധാനാധ്യാപകൻ കെ.കെ മൂസക്കുട്ടി മാസ്റ്ററുടെയും, പ്രഥമ കായികാധ്യാപകൻ ടി.എം.രവീന്ദ്രൻ മാസ്റ്ററുടെയും ആശീർവാദത്തോടെ നിലവിൽ സ്കൂളിന്റെ പ്രധാനാധ്യാപകരായ പി.അബ്ദുൽ റസാഖ്,പി.ടി ഇസ്മായീൽ, കായികാധ്യാപകൻ കെ.മുഹമ്മദ് മർസൂഖ് എന്നിവരോട് ആലോചിച്ചതിന് ശേഷം ദിവസങ്ങളായി വിദേശത്തും സ്വദേശത്തുമായി വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന സ്കൂളിന്റെ ഇതുവരെയുള്ള ഏറെക്കുറെ മുഴുവൻ താരങ്ങളും അടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിൽ സജീവമായി ചർച്ച ചെയ്തെടുത്ത തീരുമാന പ്രകാരം കഴിഞ്ഞ ദിവസം പ്രസ്തുത ഫുട്ബോൾ അലുംമ്നിയ്ക്ക് തുടക്കമിട്ടത്.

അസോസിയേഷന്റെ ഭാരവാഹികളായി പി.ഫാസിൽ(പ്രസിഡന്റ്) അനസ് എടത്തൊടിക, പി. നിസാർ അഹമ്മദ് (വൈ:പ്രസിഡന്റുമാർ), എം.അനസ്(ജനറൽ സെക്രട്ടറി) സി. ജസീർ മുഹമ്മദ്, പി.ലാലു മഹേഷ്(ജോ:സെക്രട്ടറിമാർ), കെ മുഹമ്മദ് ഹുസൈൻ(ട്രഷറർ) എന്നിവരെയും പുറമെ അഞ്ഞൂറിലധികം വരുന്ന സ്കൂളിലെ മുൻ ഫുട്ബോൾ താരങ്ങളിൽ നിന്നും 33 എക്സിക്യൂട്ടീവ് അംഗളെയും ഐക്യ ഖണ്ഡേന തെരെഞ്ഞെടുക്കപ്പെട്ടു.

ഐ.എസ്.എൽ തിരക്കുകൾ കാരണം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തായ്ലാന്റിലുള്ള അനസ് എടത്തൊടികയെയും റയിൽവേ ടീമിനൊപ്പം ചെന്നൈലുള്ള സി.ജസീർ മുഹമ്മദിനെയും അവരുടെ അഭാവത്തിലാണ് യഥാക്രമം വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്