കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയുമായി ആന്‍ഡ്രേ റസ്സൽ, ജമൈക്ക തല്ലാവാസിന് പടുക്കൂറ്റന്‍ സ്കോര്‍

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ മൂന്നാം മത്സരത്തിൽ ബാറ്റിംഗ് കരുത്ത് കാട്ടി ജമൈക്ക തല്ലാവാസ്. ആന്‍ഡ്രേ റസ്സൽ 14 പന്തിൽ നേടിയ 50 റൺസിന്റെയും ചാഡ്വിക് വാള്‍ട്ടൺ(47), കെന്നര്‍ ലൂയിസ്(48), ഹൈദര്‍ അലി(45), റോവ്മന്‍ പവൽ(38) എന്നിവരുടെയും ബാറ്റിംഗ് മികവിൽ ജമൈക്ക തല്ലാവാസ് ആദ്യം ബാറ്റ് ചെയ്ത് 255/5 എന്ന സ്കോര്‍ നേടുകയായിരുന്നു 20 ഓവറിൽ.

റസ്സലിന്റെ ഇന്നിംഗ്സ് കരീബിയന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തെ തന്നെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകമാണ്. 2019ൽ 15 പന്തിൽ ജെപി ഡുമിനി നേടിയ ഫിഫ്റ്റിയായിരുന്നു ഇതിന് മുമ്പത്തെ വേഗതയേറിയ അര്‍ദ്ധ ശതകം.