കോവിഡ് ബാധ, കെന്റിന്റെ ടീം പൂര്‍ണ്ണമായും മാറും

കെന്റിന്റെ ആദ്യ ഇലവനിലെ ഒരു താരം കോവിഡ് ബാധിതനായതോടെ സ്ക്വാഡ് പൂര്‍ണ്ണമായും മാറ്റി ടീം. ബാക്കി ടീമംഗങ്ങളെ മുഴുവന്‍ ഐസൊലേഷനിലേക്ക് മാറ്റേണ്ടി വന്നതിനാലാണ് പുതിയ സംഘത്തെ പ്രഖ്യാപിക്കുവാന്‍ ഫ്രാഞ്ചൈസി നിര്‍ബന്ധിതരായത്. ക്ലബിന്റെ രണ്ടാം നിര ടീമിനെ ഹീനോ കുന്‍ നയിക്കും.

ഇന്ന് സസ്സെക്സിനെതിരെ മത്സരത്തിന് തൊട്ടുമുമ്പാണ് ടീമിന് ഈ തിരിച്ചടി നേരിടേണ്ടി വന്നത്. പിന്നീട് മിഡിൽസെക്സ്, സസ്സെക്സ് എന്നിവര്‍ക്കെതിരെയുള്ള മത്സരങ്ങളിലും ഈ സ്ക്വാഡ് ആവും കളിക്കുക. ടീമിന് വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ ക്വാര്‍ട്ടര്‍ ഫൈനൽ ഉറപ്പായിട്ടുണ്ട്.

ലീഗ് ഘട്ടത്തിൽ അവസാന രണ്ട് മത്സരങ്ങളാണ് ടീമിന് ഇനി ബാക്കിയുള്ളത്.