മികച്ച തുടക്കം നല്‍കി ഷഫാലി വര്‍മ്മ, 4 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടി ഇന്ത്യ

ഓപ്പണര്‍മാരായ ഷഫാലി വര്‍മ്മയും സ്മതി മന്ഥാനും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 8.5 ഓവറിൽ 70 റൺസ് നേടിയെങ്കിലും പിന്നീട് വേണ്ട വിധത്തില്‍ റൺസ് കണ്ടെത്തുവാന്‍ ടീമിന് സാധിക്കാതെ പോയപ്പോള്‍ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടി ഇന്ത്യ. സ്മൃതി 20 റൺസും ഷഫാലി 48 റൺസും നേടിയെങ്കിലും മൂന്ന് പന്തിന്റെ വ്യത്യാസത്തിൽ ഇരുവരും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

പിന്നീട് ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ 31 റൺസ് നേടി ടീമിനെ നൂറ് കടത്തുകയായിരുന്നു. 24 റൺസ് നേടിയ ദീപ്തി ശര്‍മ്മയാണ് ഇന്ത്യന്‍ നിരയിൽ റൺസ് കണ്ടെത്തിയ മറ്റൊരു താരം.