ഇംഗ്ലണ്ടിന് ആശ്വാസം, വെസ്റ്റിൻഡീസ് പരമ്പരക്ക് മുൻപ് ടീമിൽ എല്ലാവരും കൊറോണ നെഗറ്റീവ്

- Advertisement -

വെസ്റ്റിൻഡീസിനെ നേരിടാനിരിക്കുന്ന ഇംഗ്ലണ്ട് ടീമിന് ആശ്വാസ വാർത്ത. 30 അംഗ ടീമിലെ എല്ലാവർക്കും കൊറോണ വൈറസ് ബാധ ഇല്ലെന്ന സ്ഥിരീകരണം. ഇതോടെ വെസ്റ്റിൻഡീസുമായുള്ള പരമ്പര പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുമെന്ന് ഉറപ്പായി.

ജൂൺ 3 മുതൽ 23 വരെയുള്ള കാലയളവിൽ 702 കൊറോണ ടെസ്റ്റുകളാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് നടത്തിയത്. ഇംഗ്ലണ്ട് താരങ്ങൾ, മത്സരം നിയന്ത്രിക്കുന്ന അമ്പയർമാർ, മത്സരം നടത്തുന്ന വേദിയിലെ സ്റ്റാഫുകൾ, ടീം താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാർ, ഇംഗ്ലണ്ട് ടീമിന്റെ പരിശീലക സംഘം എന്നിവരുടെ ടെസ്റ്റുകളുടെ ഫലങ്ങളാണ് പുറത്തുവന്നത്.

അതെ സമയം തന്റെ വീട്ടിലെ പരിചാരക സംഘത്തിലെ ഒരാൾക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ ടീമിനൊപ്പം ചേർന്നിട്ടില്ല. താരത്തിന്റെ കൊറോണ ടെസ്റ്റ് റിസൾട്ട് ഇന്ന് വരുമെന്നാണ് കരുതപ്പെടുന്നത്. ജൂലൈ 8ന് സൗത്താംപ്ടണിൽ വെച്ചാണ് വെസ്റ്റിൻഡീനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ്. പരമ്പരയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്.

Advertisement